പൊട്ട് തൊട്ട സുന്ദരി

പൊട്ട് തൊട്ട സുന്ദരി.... വസന്ത സുന്ദരി..... നീരാടും വർണ്ണ മഞ്ജരി...... നീ തൊട്ട് നിന്നതൊക്കെയും തൊടുന്നതൊക്കെയും പൂ ചൂടും പൊൻകിനാക്കളായ്‌....... നിറങ്ങൾ ദളങ്ങൾ സ്വരങ്ങളായ് വിടർന്നൂ.... സ്വരങ്ങൾ മനസ്സിൽ സുഗന്ധമായ്‌ പറന്നൂ.... ഇന്നിതാ നമ്മളും ഭാഗ്യജാതകങ്ങളായ്......ആ ആ ഹ്ഹാ..... (പൊട്ട് തൊട്ട..........കിനാക്കളായ്‌ ) അക്കാണും കൊമ്പിലെ അല്ലിമലർച്ചില്ലയിൽ പൂവായ് കായായ്‌ പൂക്കാലം...... ഇന്നെന്റെ നെഞ്ചിലെ കുന്നിമണിക്കൂട്ടിലോ പൊന്നും പളുങ്കും പുഞ്ചിരിച്ചൂ..... ഈക്കൂട്ടിലേ കൈക്കൂട്ടിലേ വായാടി തേൻ കിളി- കൂവരം പൈങ്കിളി കൂവണ് എന്തേ കൂവണ്...ഹോ....ഹോ.. കുട്ടിക്കുറുമ്പച്ചാരേ വെയർ ഈസ് ജമ്പിങ് സോ ഹൈ അങ്ങേ തേന്മാവിന്റെ ഗിവ് ഫ്രൂട്സ് ദാറ്റ്സ് ഓഫ് ഫൈൻ പഴം തിന്നാനെന്തൊരു കൊതിയാണെന്നോ..ഹോ..ഹോ... പേരില്ലാ വീട്ടിലെ നാളില്ലാ ചെക്കനെ കാണാനെന്തൊരു ചേലാണ്..... ചെക്കന്റെ പെണ്ണിന് ചക്കരത്തുണ്ടിന് തൊട്ടാലലിയും മനസ്സാണ്...... ഒന്നും പോരാ...... രണ്ടും പോരാ...... ഈക്കടലിനുള്ളിലെ മുത്തെല്ലാം വേണം.....വേണം....നമുക്ക് വേണം മുത്തൊന്നെടുക്കേണം മുത്താരം കെട്ടേണം മുത്ത് കഴുത്തില് മാലയൊരുക്കേണം..... മുത്താരം കെട്ടിയ മുത്ത് കഴുത്തില് മുത്താരം ചാർത്തേണം ഒരു പറമ്പും വേണം അതിൽ വീടും വേണം.... പൈക്കൾ വേണം പൈക്കിടാങ്ങൾ വേണം... കുയിൽപ്പാട്ടും വേണം കൂടെപ്പാടാൻ......(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pottu thotta sundari

Additional Info

Year: 
2006

അനുബന്ധവർത്തമാനം