മധുരമാം ലഹരിയില്‍

 

മധുരമാം ലഹരിയില്‍ പുളകമായ് മാനസം 
തളിരിടും ഓര്‍മ്മയില്‍ പൂവിളം തെന്നയായ് 
ഇണക്കിളി നീ വരൂ .. . . 
മധുരമാം ലഹരിയില്‍. . 

അത്മാവിനുള്ളിലൊരിക്കിളി കൂട്ടാൻ
ദേവതേ നിന്നെ ഞാൻ നാളേറെ തേടി (2)
രോമാഞ്ചം കൊണ്ടോരീ തേയില കാടുകൾ 
ആമോദത്താലിവൾ ആളാകെ മാറി 
ആളാകെ മാറി (മധുരമാം... )

ദാഹിച്ചു കൊണ്ടെൻ സ്വപ്‌നങ്ങൾ നില്പ്പൂ 
വാരി പുണ൪ന്നെന്നെ ഉന്മാദയാക്കൂ (2)
മാദകരാവിലീ മാരന്റെ മേനിയെ 
മാലാഖേ നീ വന്നു മാറോടണയ്ക്കൂ 
മാറോടണയ്ക്കൂ. . 

മധുരമാം ലഹരിയില്‍ പുളകമായ് മാനസം 
തളിരിടും ഓര്‍മ്മയില്‍ പൂവിളം തെന്നയായ് 
ഇണക്കിളി നീ വരൂ ... (മധുരമാം... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhuramaam lahariyil

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം