പൊൻകമലങ്ങളും പൂന്തേനല്ലിയും

പൊൻകമലങ്ങളും പൂന്തേനല്ലിയും
പൊയ്കക്കുളിരും എന്തിനാണ് (2)
ചിറകില്ലാത്തൊരു ചിത്രഹംസത്തിന്
മാനസ്സസരസ്സുമിന്നെന്തിനാണ് (2)

സ്വ൪ഗ്ഗമന്ദാര പൂ ചൂടിയാലും
സ്വ൪ണ്ണം കൊണ്ടു പൊതിഞ്ഞാലും (2)
അംഗക്കിളിയുടെ ഹതസൌഭാഗ്യയുടെ
ആത്മദുഃഖംമറയുകില്ലാ (2)
(പൊൻകമലങ്ങളും.. )

സ്വ൪ണ്ണസിംഹാസനം ഒരുക്കിയാലും
സോമരസക്കുമ്പിൾ നീട്ടിയാലും (2)
മോഹഭംഗങ്ങളിൽ നിന്നവൾക്കൊരിക്കലും
മോചനം ലഭിക്കുകില്ലാ
മോചനം ലഭിക്കുകില്ലാ
(പൊൻകമലങ്ങളും.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponkamalangalum

Additional Info

Year: 
1980

അനുബന്ധവർത്തമാനം