മേളം ഉന്മാദതാളം

ആ....ആ....ആ...
മേളം ഉന്മാദതാളം ശൃംഗാര ഗാനോത്സവം 
രാഗസമ്മേളനം രാസകേളീലയം (മേളം...) 

ആ...ആ...ആ.....
മോഹവും ദാഹവും മന്ത്രമോതുന്ന പൂജാഗൃഹം 
മോഹവും ദാഹവും മന്ത്രമോതുന്ന പൂജാഗൃഹം 
മഞ്ചങ്ങൾ ഊഞ്ഞലാടും മൗനങ്ങൾ താനം പാടും 
മന്മദൻ തീ൪ത്ത പൂങ്കാവനം 
ഈ നിമിഷം കാമുകരിൽ കഞ്ജബാണന്റെ പഞ്ചാമൃതം 
മനസ്സു മനസ്സിൻ മടിയിൽ മയങ്ങും 
മധുരമലിയും സിരകൾ വലിയും 
മാരോൽസവം (മേളം...) 

ആ....ആ....ആ....
ലാലലലാലല...ലാലലലാലല..ആ‍...ആ...
കാമവും പ്രേമവും കേളിയാടുന്ന നന്ദാവനം 
കാമവും പ്രേമവും കേളിയാടുന്ന നന്ദാവനം 
ആനന്ദം ഓളംതല്ലും ആവേശം താളംതേടും 
യൗവ്വനത്തിന്റെ വൃന്ദാവനം 
ഈ സമയം ജോടികളിൽ കാമശാസ്ത്രങ്ങൾ ദേവാമൃതം 
മലരും മലരിൽ ഇതളിൽ വിരിയും 
മദനനനുണരും ലഹരി നുണയും രാഗോൽസവം 
(മേളം...) 

 

Melam Unmada Thalam...Enikku Njan Swantham, Music - Shyam