നെറ്റിമേലേ(M)

നെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടു ചുറ്റി പൂവച്ചാലും (2)
മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും 
ഈ ശംഖുതോൽക്കും മണിക്കഴുത്തിൽ- 
ചാർത്താം ചന്ദ്രകാന്തമണിത്താലി...... 
ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ......

(നെറ്റിമേലേ....................ചാന്തിട്ടാലും)
                       
മനസ്സിന്റെ മണിപ്പന്തലിൽ നിലാവിൻ മറക്കുട മുഖം മറച്ചും
വലതുകാൽ ചുവടു വച്ചും കിനാവിൽ കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചും
നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ 
അടിവെച്ചു നടക്കുന്നോരരയന്നമേ....
ആനന്ദഭൈരവി സ്വരരാഗമേ....(2)
നീ ഉഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ......

(നെറ്റിമേലേ....................ചാന്തിട്ടാലും)

പനങ്കുലച്ചുരുൾമുടിയിൽ വസന്തം മണിമുല്ലക്കുടം കമിഴ്ത്തും 
പവിഴപ്പൂ അണിക്കയ്യിൽ വിലോലം വളയിട്ടു ചമഞ്ഞൊരുക്കും 
നീ നവവധുവായ് വന്നെത്തുമ്പോൾ വിരിയും പൗർണ്ണമി.......
ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും- 
ഇരിപ്പടമൊരുക്കുന്ന താമരയും....(2)
നിന്നെ സുമധുര സരസ്വതീ രൂപമാക്കുന്നൂ............(പല്ലവി)

(നെറ്റിമേലേ....................ചാന്തിട്ടാലും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nettimele

Additional Info

Year: 
2000

അനുബന്ധവർത്തമാനം