പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍

പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍
നിന്നരികില്‍ പറന്നണഞ്ഞേനെ
ആ....ആ....ആ....ആ...
പ്രിയചുംബനത്തിനു ചിറകുണ്ടെങ്കില്‍
നിന്നരികില്‍ പറന്നണഞ്ഞേനെ
ഓരോ നിമിഷവും എന്നിളം മേനിയില്‍
ഞാനതു വാരിയണിഞ്ഞേനെ
ഞാനതു വാരിയണിഞ്ഞേനെ
(പ്രിയചുംബനത്തിനു)

ഞാനൊരു മാലതീ ലതയായിരുന്നെങ്കില്‍
നിന്നെ പുല്‍കിപ്പടര്‍ന്നേനെ
ഞാനൊരു മാലതീ ലതയായിരുന്നെങ്കില്‍
നിന്നെ പുല്‍കിപ്പടര്‍ന്നേനെ
എങ്കിലോരൊ നിമിഷവും നിന്നുൾ‌ത്തടങ്ങളില്‍
എന്‍ പ്രേമ മധു പെയ്തു നിറഞ്ഞേനെ
എന്‍ പ്രേമ മധു പെയ്തു നിറഞ്ഞേനെ
ആ....ആ....ആ....ആ...
(പ്രിയചുംബനത്തിനു)

ഞാനൊരു മോഹവിപഞ്ചികയായെങ്കില്‍
നിന്‍ മടിത്തളിരില്‍ തുടിച്ചു കിടന്നേനെ
ഞാനൊരു മോഹവിപഞ്ചികയായെങ്കില്‍
നിന്‍ മടിത്തളിരില്‍ തുടിച്ചു കിടന്നേനെ
എങ്കിലോരോ നിമിഷവും നിന്‍ ലോലതന്തികള്‍
രതിരാഗപല്ലവി ഉതിർ‌ത്തേനെ
രതിരാഗപല്ലവി ഉതിർ‌ത്തേനെ
ആ....ആ....ആ....ആ...
(പ്രിയചുംബനത്തിനു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Priya chumbanathinu

Additional Info

Year: 
2013
Lyrics Genre: