ആലിൻ കൊമ്പിൽ

ആലിൻ കൊമ്പിൽ ചൂളം മൂളും കുയിലേ.......
ഇണക്കുയിലെവിടെ......?
മാരിച്ചന്തം വാരിച്ചൂടും മയിലേ..തുണമയിലെവിടെ....?
ഇളംമഞ്ഞ് തളിയ്ക്കും വഴിയരികിൽ
തനിച്ചൊന്നുമുളയ്ക്കും കനവുകളിൽ
അവനെന്നും വരുമ്പോൾ തരും നല്ല മധുരം

പുതുമഴ ചാറുംനേരം തൂവൽത്തളിരുകളോടെ
ഈറൻ മാറിൽ മെല്ലെ മെല്ലെ ചാഞ്ഞില്ലേ
ചെഞ്ചൊടിതന്നിൽ മുത്തം തന്നില്ലേ
ചഞ്ചലമായി നിൻ നെഞ്ചം പൂത്തില്ലേ
കരളിൽ കളഭം പെയ്യുന്നില്ലേ ?
കുളിരിൽ തിരകൾ നെയ്യുന്നില്ലേ?
(ആലിൻ............ കുയിലെവിടെ)

പുതുമകളോടെ വീണ്ടും വീണ്ടും-
പുളകിതയാകാനില്ലേ ഇഷ്ടം..ചൊല്ലൂ... ചൊല്ലൂ... മെല്ലെ
പച്ചിലയാലേ കൂടുമേഞ്ഞില്ലേ?
പിച്ചകപ്പൂവിൻ തൊങ്ങൽ വച്ചില്ലേ?
അരികിൽ വരാൻ മോഹിച്ചില്ലേ?
മനമോ തനിയെ ദാഹിച്ചില്ലേ.....? (പല്ലവി )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aalin Kombil

Additional Info

Year: 
2011

അനുബന്ധവർത്തമാനം