സൂര്യതേജസ്സിനെ

സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ
ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകീ..
സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ
ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകീ..

തൂമഞ്ഞു തൂവലാൽ നെയ്തു
പട്ടുതൂവാല കുഞ്ഞിനു നൽകീ..
തൂമഞ്ഞു തൂവലാൽ നെയ്തു
പട്ടുതൂവാല കുഞ്ഞിനു നൽകീ..
നല്ലനാളു നോക്കി സ്വർണ്ണനൂലു കെട്ടി
അമ്മ കാതിലന്നാദ്യമായ് പേരു ചൊല്ലീ..
സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ
ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകീ..

താരിതൾ കയ്യിൽ കിടത്തീ
ഭൂമി താരാട്ടു പാടി ഉറക്കീ
താരിതൾ കയ്യിൽ കിടത്തീ
ഭൂമി താരാട്ടു പാടി ഉറക്കീ
നിറവെണ്ണിലാവിൻ നറു പുഞ്ചിരിയിൽ
അമ്മ രാവാകെ കുഞ്ഞിനു കൂട്ടിരുന്നൂ..
സൂര്യതേജസ്സിനെ സ്വർണ്ണബിംബമൊന്നിൽ
ആവഹിച്ചൊരു ദേവകന്യക ഭൂമികയ്ക്കു നൽകീ..
ഉം...ഉം..ഉം..ആ...ആ...ഉം..ഉം...ആ...ആ...ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Soorya Thejassine

Additional Info

Year: 
1993