കൺ‌പീലിയിൽ കണ്ണീരുമായ്

കൺ‌പീലിയിൽ കണ്ണീരുമായ്
കഥയറിയാതെ തളരുന്നൊരെന്നോമലേ
ഒന്നൊന്നുമേ തന്നീടുവാൻ വഴിയറിയാതെ
ഉരുകുന്നു ഞാനേകനായ്
എരിഞ്ഞുവോ നിരാശയിൽ
കരിഞ്ഞുവോ കൊളുന്തു നീ

മറഞ്ഞു പോയീ വരണ്ട കാറ്റില്‍ മലയിലെ മേഘമാലകൾ
കൊഴിഞ്ഞുവീണോ കുഴഞ്ഞമണ്ണിൽ
ഇലയിലെ മഞ്ഞുതുള്ളികൾ
വിരുന്നുകാരനായ് വരുന്നു പിന്നെയും
ചിറകരിയുന്ന വേനലോ വെറുതേ
മനസ്സിനുള്ളിലെ ചിതയുടെ മീതെയായ്
ഉറഞ്ഞുനിന്നു തുള്ളുവാൻ

കൺ‌പീലിയിൽ കണ്ണീരുമായ്
കഥയറിയാതെ തളരുന്നൊരെന്നോമലേ

കഴിഞ്ഞ കാലം കനിഞ്ഞു നൽകീ ഒരുപിടി നല്ലനാളുകൾ
പിരിഞ്ഞു മെല്ലെ തിരഞ്ഞ കണ്ണിൽ
നിറമെഴുതുന്ന വേളകൾ
കൊഴിഞ്ഞു പോയൊരാ വസന്തവേളകൾ
തിരികെ വരുന്നകാണുവാൻ തനിയേ
നിറഞ്ഞ കണ്ണുമായ് പിടയണ നെഞ്ചുമായ്
മയങ്ങി വീഴുമോർമ്മകൾ
കൺ‌പീലിയിൽ കണ്ണീരുമായ്
കഥയറിയാതെ തളരുന്നൊരെന്നോമലേ
ഒന്നൊന്നുമേ തന്നീടുവാൻ വഴിയറിയാതെ
ഉരുകുന്നു ഞാനേകനായ്
എരിഞ്ഞുവോ നിരാശയിൽ
കരിഞ്ഞുവോ കൊളുന്തു നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanpeeliyil kanneerumay

Additional Info

Year: 
2009

അനുബന്ധവർത്തമാനം