താമരയിതൾ കണ്ണും പൂട്ടി

താമരയിതൾ കണ്ണും പൂട്ടി
എന്റെ തങ്കം നീയുറങ്ങൂ
താമരയിതൾ കണ്ണും പൂട്ടി
എന്റെ തങ്കം നീയുറങ്ങൂ
പാടിയുറക്കൂ നീ കുയിലമ്മ പെണ്ണേ
താളം പിടിക്കൂ കുഞ്ഞിളം കാറ്റേ
പാടിയുറക്കൂ നീ കുയിലമ്മ പെണ്ണേ
താളം പിടിക്കൂ കുഞ്ഞിളം കാറ്റേ
താമരയിതൾ കണ്ണും പൂട്ടി
എന്റെ തങ്കം നീയുറങ്ങൂ

ആരോമലുണ്ണിക്കു നേർവഴി കാട്ടുവാൻ
അണ്ണാറക്കണ്ണാ നീയും വായോ
ആരോമലുണ്ണിക്കു നേർവഴി കാട്ടുവാൻ
അണ്ണാറക്കണ്ണാ നീയും വായോ
വാനോളമുയരുമ്പോൾ എന്നുണ്ണിക്കണ്ണന്റെ
കൂടെപ്പറക്കുവാൻ പോരൂ നീ തത്തേ
താമരയിതൾ കണ്ണും പൂട്ടി
എന്റെ തങ്കം നീയുറങ്ങൂ

സൂര്യന്റെ തേജസ്സും ഇന്ദുകിരണവും
എങ്ങും പരത്തി എന്നുണ്ണി വളരു്
സൂര്യന്റെ തേജസ്സും ഇന്ദുകിരണവും
എങ്ങും പരത്തി എന്നുണ്ണി വളരു്
പാരിതിലെങ്ങും ശാന്തി മന്ത്രം ചൊല്ലി
എന്നോമൽ പൈതലെ നീ ഉയരു്
താമരയിതൾ കണ്ണും പൂട്ടി
എന്റെ തങ്കം നീയുറങ്ങൂ
പാടിയുറക്കൂ നീ കുയിലമ്മ പെണ്ണേ
താളം പിടിക്കൂ കുഞ്ഞിളം കാറ്റേ
താമരയിതൾ കണ്ണും പൂട്ടി
എന്റെ തങ്കം നീയുറങ്ങൂ
എന്റെ തങ്കം നീയുറങ്ങൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thamarayithal kannum pootti

Additional Info

Year: 
2004

അനുബന്ധവർത്തമാനം