തിന്തകതോം ചിലമ്പണിഞ്ഞു

തിന്തകതോം ചിലമ്പണിഞ്ഞു വാളെടുത്ത് 
കോമരങ്ങൾ..തുള്ളവേ... (2)
കാവൽ.. ദൈവങ്ങളേ... പോകാനിടം തരൂ 
വാനമ്പാടി പോലെ ദൂരെ ദൂരേ...

കാറ്റിൽ പെയ്തു വീണ ചെങ്കനൽ 
താഴെ വീണടിഞ്ഞ മൺകുടിൽ (2)
തീപിടിച്ച നാട്ടിലിന്നു വീണവായന 
ചെത്തിമാല ചേറിലിട്ട സന്ധ്യയിൽ 
ആടാം തെയ്യങ്ങളാടാം പോരൂ കുമ്മാട്ടിക്കാവിൽ (2) 
ഇതാ രൗദ്ര താളമേള സംഘം

നേരിൻ ചോര വീണ മണ്ണിലെ 
പോരിൽ പൊയ്മുഖങ്ങളാടവേ (2)
ചങ്കുടഞ്ഞ നെഞ്ചിലിന്നു പ്രാണവേദന 
കണ്ണുനീരു വീണുറഞ്ഞ സന്ധ്യയിൽ 
സ്നേഹം പൊയ്പോയ തീരം തേടും കാരുണ്യ ദീപം (2)
ഇതാ ശാന്തസൗമ്യ കാല മന്ത്രം