മഴയിൽ വെയിൽ വീണ പോലെ

മഴയിൽ വെയിൽ വീണ പോലെ
മുകിലിൻ മഴവില്ലു പോലെ
കാണുന്നു ഞാൻ  ആദ്യമായെൻ
കാണാക്കിളീ നിന്റെ രൂപം
പാടുന്നു ഞാൻ മൺവീണയിൽ
പ്രേമാർദ്രമാം നിന്റെ ഗാനം
മഴയിൽ വെയിൽ വീണ പോലെ
മുകിലിൻ മഴവില്ലു പോലെ

തേന്മാവിന്റെ ചുണ്ടിൽ
ആരാരോ മീട്ടുന്നു രാഗം
പൂങ്കറ്റേറ്റു ചായും
പൂമുല്ലപ്പെണ്ണിനു നാണം
കിന്നരസന്ധ്യ മയങ്ങി
കുളിർ ചന്ദ്രിക വാനിലുലഞ്ഞു
സംഗമ രാഗപരാഗം
പുതു സുന്ദരമേഘമണിഞ്ഞു
വെറുതേ ശ്രുതി മീട്ടി
പ്രണയം കുയിൽ പാടി
ഇനി നിന്റെ കിനാക്കളിലെന്റെ കിനാക്കിളി പാടും
മഴയിൽ വെയിൽ വീണ പോലെ
മുകിലിൻ മഴവില്ലു പോലെ

വാർമഴവില്ലിൻ ചന്തം
താഴേയ്ക്ക് നീയായ് പറന്നൂ
താഴത്തെ പൂമുല്ലപ്പെണ്ണ്
താരുണ്യം മെല്ലെ തലോടി
ചുണ്ടിലെ കുങ്കുമമൊഴുകി
വെയിലംബരസന്ധ്യ ചുവന്നു
പുഞ്ചിരിനീട്ടി വിരിഞ്ഞു
അഴകുള്ളൊരു രാവുമൊരുങ്ങി
അണയൂ അഴകേ ഉയിരിൻ ഉയിരേ
പകരം തരുവാനിനിയെന്റെ മനസ്സിൻ സാന്ത്വനം

മഴയിൽ വെയിൽ വീണ പോലെ
മുകിലിൻ മഴവില്ലു പോലെ
കാണുന്നു ഞാൻ  ആദ്യമായെൻ
കാണാക്കിളീ നിന്റെ രൂപം
പാടുന്നു ഞാൻ മൺവീണയിൽ
പ്രേമാർദ്രമാം നിന്റെ ഗാനം
മഴയിൽ വെയിൽ വീണ പോലെ
മുകിലിൻ മഴവില്ലു പോലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhayil veyil veena pole

Additional Info

Year: 
2010

അനുബന്ധവർത്തമാനം