നിളമണൽത്തരികൾ

നിളമണൽത്തരികൾ നിറ നിലാരാവുകൾ
പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
തെളിനീരാടുവാൻ വരുമീ തോഴികൾ..
അവരോടൊരുമിച്ചലയാൻ പോയിടാം
ഹാ ..ഹാ ..ഓ ...ഓ ...

അഴിമുഖം കാണും നേരം പുഴയുടെ വേഗം കൂടി
ഹൃദയം തുള്ളി തുള്ളി പ്രിയമുഖം തേടി നിൽക്കും
ഇക്കവിലാദ്യം പൂക്കും തൃത്താവുപോലെന്നുള്ളിൽ
നിശ്വാസ സൗരഭ്യത്തിൽ വിങ്ങുന്നൊരോമൽ സ്വപ്നം  
ഒന്നോടെ മെല്ലെ തൊട്ടു മുന്നോട്ട് നീങ്ങി
കൊഞ്ചാതെ കൊഞ്ചും നീരാഴി ..
ഉം ...ഉം ...

മണിമിനാരങ്ങൾക്കുള്ളിൽ കുറുകിടും പ്രാവിൻ നെഞ്ചിൽ
ഇശലുകൾ പൂക്കും നേരം പനിമതി വന്നു മേലെ
മുത്തോട് മുത്തും ചാർത്തി ..
പൊൻത്തട്ടമിട്ടെൻ കാതിൽ ..
സുസ്മേരയായി നീ എന്തെന്റെ മുത്തേ ചൊല്ലി
ഓർക്കാതൊരുങ്ങാതേതോ പൂവിന്റെ മൗനം ..
മിണ്ടാതെ പോരും കാറ്റിൽ കൂടെയൊന്നു ചേർന്നുവോ

നിളമണൽത്തരികൾ നിറ നിലാരാവുകൾ
പുലരികൾ സന്ധ്യകൾ മതിവരാതാളമായ്
തെളിനീരാടുവാൻ വരുമീ തോഴികൾ..
അവരോടൊരുമിച്ചലയാൻ പോയിടാം
ആടിയും പാടിയും രാക്കിളികളായ്
രാഗവും താളവും പോലെ അലിയാം
ഹാ...ആ....ഓ ..ഓ ...

 

Kismath Malayalam Movie | Nilamanaltharikalil Song Video | Shane Nigam, Shruthy Menon| Official