പാണൻ പാട്ടിൻ പഴം താളിൽ

പാണൻ പാട്ടിൻ പഴം താളിൽ താഴെയാരോ കുറിച്ചിട്ടു
ആലഞ്ചേരി തമ്പ്രാക്കൾ തൻ പേരും കഥയും...
ആ... ആലഞ്ചേരി കെട്ടിലമ്മയ്‌ക്കേതോ പരദൈവം വന്ന് 
ആരുമില്ലാ പൈതങ്ങളെ പുണ്യമായ് നൽകി...
ആ... പാണൻ പാട്ടിൻ താളിൽ താഴെയാരോ കുറിച്ചിട്ടു
ആലഞ്ചേരി തമ്പ്രാക്കൾ തൻ പേരും കഥയും...

കുന്നിമണി പെട്ടിക്കുള്ളിൽ പൊന്നു കാത്തു വയ്‌ക്കും പോലെ 
പൊന്നിനും പൊന്നായിട്ടല്ലോ വളർത്തിയമ്മ...
ആ... സൂരിയചന്ദിരന്മാര് ഒന്നിച്ചു വന്നുദിച്ചപ്പോൾ 
ആലഞ്ചേരി ഗ്രാമത്തില് വളർന്നവര്...
ആ...പാണൻ പാട്ടിൻ താളിൽ താഴെയാരോ കുറിച്ചിട്ടു
ആലഞ്ചേരി തമ്പ്രാക്കൾ തൻ പേരും കഥയും...

കത്തിക്കാളും സൂര്യനാണ് ചന്ദപ്പൻ ഗുരുക്കളെങ്കിൽ...
ചാത്തുക്കുട്ടി ചോലമരത്തണലല്ലയോ...
ആ... ആടി പെയ്തിട്ടലറുന്ന ആളല്ലയോ ഗുരുക്കള്...
പാടി മെല്ലെ ഒഴുകും തേനരുവിയൊരാൾ...
ആ... രണ്ടു ഗുണം രണ്ടു നിറം രണ്ടു പേരാണെന്നാകിലും 
ഒന്നേയുള്ളൂ കരളെന്ന് എല്ലാരും ചൊല്ലീ...

പാണൻ പാട്ടിൻ പഴം താളിൽ താഴെയാരോ കുറിച്ചിട്ടു
ആലഞ്ചേരി തമ്പ്രാക്കൾ തൻ പേരും കഥയും...
ആലഞ്ചേരി തമ്പ്രാക്കൾ തൻ പേരും കഥയും...
ആലഞ്ചേരി തമ്പ്രാക്കൾ തൻ പേരും കഥയും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paanan Paattin Pazhamthaalin

Additional Info

അനുബന്ധവർത്തമാനം