ശ്രീകുമാരനാണേ ശ്രീകുമാരിയാണേ

ഡാഡീ ഡാഡീ ഡാഡീ ഡാഡീ
ശ്രീകുമാരനാണേ ശ്രീകുമാരിയാണേ
ഭൂമിയൊന്നു കാണണമേ
പലവട്ടം ഞങ്ങള്‍ പുറപ്പെട്ടതാണേ
ഫലമില്ലാതിരിപ്പാണേ
ഡാഡീ ഡാഡീ ഡാഡീ ഡാഡീ

മനക്കണക്കല്ല കടങ്കഥയല്ല
മനുഷ്യന്റെ അവതാരം
ഗതികെട്ട ഞങ്ങള്‍ വഴിമുട്ടി നില്‍പ്പൂ
മദറിനതറിയില്ലേ
അവിടെ വന്നൈസ്ക്രീം കഴിച്ചിട്ട് പോരാന്‍
അനുവദിക്കണം ഡാഡി
ഒരായിരം സങ്കല്‍പ്പങ്ങള്‍
ഒരായിരം വ്യാമോഹങ്ങള്‍
ഡാഡീ ഡാഡീ ഡാഡീ ഡാഡീ

മമ്മിയുടെ കവിളില്‍ മണിമുത്തം പകരാന്‍
മനസ്സിനു് കൊതിയാണേ
വിളിച്ചെന്നു പറയാം വിളിച്ചിട്ടു് വരുവാന്‍
തിടുക്കത്തിലിരിപ്പാണേ
മമ്മിയോടു് പറയൂ സമ്മതിപ്പിച്ചെടുക്കൂ
ഞങ്ങളൊന്നു പിറന്നോട്ടേ
നൂറായിരം സന്ദര്‍ഭങ്ങള്‍
പാഴായതും പോരേ ഡാഡി
ഡാഡീ ഡാഡീ ഡാഡീ ഡാഡീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreekumaranane

Additional Info

Year: 
1986