മഴത്തുള്ളിപ്പളുങ്കുകൾ

മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന 
മണിച്ചിലമ്പണിയുന്നതാരോ പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ...
മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂട് പകരാനെന്‍
ഇണക്കിളി തിരയുന്നതാരെ അരികിലെന്നഴകേ നീയണയൂ...
ങുഹും ങുഹും.. ആഹാഹാഹാ... ആഹാഹാഹാ.. 

ഏതു കാട്ടിലേ... താഴമ്പൂമണം...
നീ തലോടിയോ... എന്‍ ചുരുള്‍മുടി...
നീ യരുശലേം വനിയിലെ ഇടയപ്പെൺകൊടിയോ 
മണിമാറില്‍ മയങ്ങും ഇളംമാനോ...
ഇതുവഴി വരൂ... പ്രിയസഖി വരൂ...
ഒരു കാറ്റിന്‍ മൃദുസ്പര്‍ശമോ നീയോ ആലോലം...
  
മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന 
മണിച്ചിലമ്പണിയുന്നതാരോ പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ...
 
താഴെ ഭൂമി തന്‍ മാറില്‍ വാനമേ...
മേഘമൽഹാറായ്... പെയ്തിറങ്ങി വാ...
നീ ഇളവെയിലലകളില്‍ ഒഴുകി വന്നണയും 
ശലഭങ്ങള്‍ മുകരും വയൽപ്പൂവോ...
ഇതുവഴി വരൂ... പ്രിയസഖി വരൂ...
ഇനി ഇന്നീ മലര്‍മഞ്ചമോ നീ തന്‍ പൂങ്കാവോ...
 
മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന 
മണിച്ചിലമ്പണിയുന്നതാരോ പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ...
മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂട് പകരാനെന്‍
ഇണക്കിളി തിരയുന്നതാരെ അരികിലെന്നഴകേ നീയണയൂ...
ആഹാഹാഹാ... ആഹാഹാഹാ.. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhathulli Palunkukal

Additional Info

Year: 
2011