പച്ചക്കിളീ പാട്

പച്ചക്കിളീ പാട്... പിച്ചിമുല്ലപ്പാട്ട്...
മാരിക്കൊഴുന്തെല്ലാം വാടിത്തേങ്ങും പാട്ട്...
തന്നാനാരേ നാരേ... തന്നാനാരേ നാരേ... 
ഭൂമിപ്പെണ്ണും പെണ്ണ്... തേയിപ്പെണ്ണും പെണ്ണ്...
തോരാത്തെന്തേ കണ്ണ് പെണ്ണോളമീ മണ്ണ്...
തന്നാനാരേ നാരേ... തന്നാനാരേ നാരേ... 

പെറ്റമ്മതന്‍ നോവ് ഒറ്റയിതൾ പൂവ്
പിച്ചവെയ്ക്കും പാഴ് കനവ്... ഓ... 
ഒച്ചയില്ലാക്കാറ്റ് ഉച്ചനെടുവീർപ്പ് 
മച്ചകത്തെ കൂരിരുള്...
വെറുതേ... വെറുതേ... വിരിയും... കൊഴിയും...
ഉയിര്‍മഴപ്രാവിന്റെ കൊഞ്ചലുകള്‍...

പച്ചക്കിളീ പാട്... പിച്ചിമുല്ലപ്പാട്ട്...
മാരിക്കൊഴുന്തെല്ലാം വാടിത്തേങ്ങും പാട്ട്...
തന്നാനാരേ നാരേ... തന്നാനാരേ നാരേ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachakili Paadu

Additional Info

Year: 
2004