മലർമിഴിയുടെ ചന്തം

Singer: 
Year: 
1985
Malarmizhiyude
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

മലർമിഴിയുടെ ചന്തം
മധുമൊഴിയുടെ ഗന്ധം
മായൂരമാടുന്ന നടനം
ആവേശകാമാഗ്ന ചലനം ചലനം
മണിമാറിലാകെ കുളിർപൂവു ചൂടും
രതിസഖിയുടെ തരളിതതര
മധുരസമായ് വാ
മലർമിഴിയുടെ ചന്തം
മധുമൊഴിയുടെ ഗന്ധം

തേൻനുരയിളകും പൂമൃദു ചൊടിതൻ
തൂമധു നുകരാൻ നീ വായോ
മദനൻ ഉണരും യാമം
കുളിരായ് ഒഴുകാൻ മോഹം
കതിരായ് പടരാൻ ദാഹം
ലയം തരും രസം തരും സുഖം സുഖം
രതിസഖിയുടെ തരളിതതര
മധുരസമായ് വാ വാ
മലർമിഴിയുടെ ചന്തം
മധുമൊഴിയുടെ ഗന്ധം

പൊൻതുടലിളകും പൂമണിയരയിൽ
കൈവിരൽ പടർത്താൻ നീ വായോ
പഞ്ചമി വിടരും നേരം
മന്മദലഹരീ യാമം
യൗവ്വനസുരഭീ ഗാനം
ലയം തരും രസം തരും സുഖം സുഖം
രതിസഖിയുടെ തരളിതതര
മധുരസമായ് വാ വാ

മലർമിഴിയുടെ ചന്തം
മധുമൊഴിയുടെ ഗന്ധം
മായൂരമാടുന്ന നടനം
ആവേശകാമാഗ്ന ചലനം ചലനം
മണിമാറിലാകെ കുളിർപൂവു ചൂടും
രതിസഖിയുടെ തരളിതതര
മധുരസമായ് വാ
മലർമിഴിയുടെ ചന്തം
മധുമൊഴിയുടെ ഗന്ധം

Malarmizhiyude Chantham - Ottayaan (1985)