പെണ്ണിന്റെ മനസ്സിൽ

പെണ്ണിന്റെ മനസ്സിൽ
പതിനേഴാം വയസ്സിൽ
എന്നുമുത്സവമേളം
ഉടുക്കു മദ്ദളമിലത്താളം
ഉരുട്ടു ചെണ്ടമേളം -എപ്പോഴും
ഉരുട്ടു ചെണ്ടമേളം
(പെണ്ണിന്റെ..)

കൊടിയേറ്റ് ആറാട്ട്
കൂടെക്കൂടെ വെടിക്കെട്ട്
പള്ളിയുണർത്ത് പറയ്ക്കെഴുന്നള്ളത്ത്
വില്ലടിച്ചാൻ പാട്ട് - അങ്ങനെ
(പെണ്ണിന്റെ..)

ഉത്സവത്തിരക്കിൽ കണ്ടുമുട്ടിയാൽ
ഒളികണ്ണു കൊണ്ടുള്ള കത്തിയേറ് - അത്
കരളിൽ തറയ്ക്കുന്ന ചെറുപ്പക്കാർ പിന്നെ
അവളുടെ പടിക്കൽ പാറാവ്

തിരനോട്ടം മുടിയാട്ടം
തിത്തൈ തിത്തൈ തേരോട്ടം
കത്ത്കൊടുപ്പ് കത്തുകാത്തിരിപ്പ്
സ്വപ്നം കണ്ടു നടപ്പ് - അങ്ങനെ
(പെണ്ണിന്റെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Penninte manassil

Additional Info

അനുബന്ധവർത്തമാനം