മൃണാളിനീ മൃണാളിനീ

മൃണാളിനീ -  മൃണാളിനീ 
മിഴിയിതളില്‍ നിന്‍മിഴിയിതളില്‍ 
മധുരസ്വപ്നമോ മൌനപരാഗമോ
സുരസിന്ധുവോ ബാഷ്പഹിമബിന്ദുവോ
(മൃണാളിനീ...)

നിന്റെ നിശാസദനത്തില്‍ ഞാനൊരു 
നാദധാരയായ് വന്നൂ
നിനക്കുമുന്തിരി നീര്‍ക്കുമ്പിളുമായ്
നൃത്തസദസ്സില്‍ നിന്നൂ
(മൃണാളിനീ....)

നിന്റെ സങ്കല്‍പ്പ ഗീതങ്ങളെല്ലാം 
എന്നെക്കുറിച്ചായിരുന്നൂ
നിന്റെയേകാന്ത നൃത്തങ്ങളെല്ലാം 
എന്നേക്കുറിച്ചായിരുന്നു
നിന്റെ വികാരസരസ്സില്‍ ഞാനൊരു 
നീലഭൃംഗമായ് വന്നൂ
വിടര്‍ന്നനിന്‍ മുഖകമലപ്പൂവില്‍ 
വീണുമയങ്ങീ മോഹം
(മൃണാളിനീ....)

Mrinaalinee Mrinaalini - Aval (1967)