സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലിൽ

സ്വപ്നലേഖേ - സ്വപ്നലേഖേ
സ്വപ്നലേഖേ നിന്‍റെ സ്വയംവരപ്പന്തലിൽ ഞാൻ
പുഷ്പകപല്ലക്കിൽ പറന്നു വന്നൂ
എന്റെ മംഗലശ്രീദളമാല ചാർത്താൻ ഭവാൻ
മത്സരക്കളരിയിൽ ജയിച്ചു വന്നൂ
(സ്വപ്നലേഖേ..)

ഇന്നെന്റെ ചിത്രഹർമ്മ്യപ്പൂമുഖത്തിരുന്നൊരീ
ഇന്ദ്രചാപം കുലച്ചൂ
അങ്ങു വന്നിന്ദ്രചാപം കുലച്ചൂ
ആ വില്ലിൻ സ്വർണ്ണ ഞാണിൽ തൊടുക്കാൻ നീ നിന്റെ
പൂവമ്പു തരുമോ ഭൂമിപുത്രീ
ആര്യപുത്രാ പോരൂ എന്റെ അർഘ്യപാദ്യാദികൾ സ്വീകരിക്കൂ ഓ..ഓ..ഓ..ഓ..
(സ്വപ്നലേഖേ..)

മേലാകെ പൂത്തു പൂത്തു ഞാൻ തന്നെയൊരു വന-
മാലയായ് മാറിയാലോ - താമര
മാലയായ് മാറിയാലോ
ആ മാല മാറിലിട്ടു നടക്കും ഞാനെന്റെ
രോമാഞ്ചമാകും രാജപുത്രീ
ആര്യപുത്രാ പോരൂ എന്റെ അന്തഃപുരം ഭവാനലങ്കരിക്കൂ ഓ...ഓ...ഓ...ഓ..
(സ്വപ്നലേഖേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnalekhe

Additional Info

അനുബന്ധവർത്തമാനം