തങ്കപ്പവൻ കിണ്ണം

തങ്കപ്പവൻ കിണ്ണം താളമാടി
താളത്തിനൊത്തൊരു പാട്ടു പാടി
കുറുമൊഴിക്കുളങ്ങരെ കുളിക്കാൻ വാ
കുറുന്തേനിടത്തിലെ കിളിമകളെ
(തങ്കപ്പവൻ...)

അല്ലിയോടം നിറച്ചെണ്ണയുണ്ടോ
അഞ്ചിലത്താളി പറിച്ചിട്ടുണ്ടോ
അടിമുണ്ടും മേൽമുണ്ടുമഴിച്ചിടുമ്പോൾ
അരയ്ക്കു ചുറ്റാനുള്ള കച്ചയുണ്ടോ
എണ്ണയുണ്ടഞ്ചിലത്താളിയുണ്ട്
പൊന്നും കസവുള്ള കച്ചയുണ്ട്
ആ..ആ...ആ..ആ
(തങ്കപ്പവൻ...)

നാഗപുരം പട്ടെടുത്തു വെച്ചോ
നാഭിപ്പൂമാല പൊതിഞ്ഞു വെച്ചോ
കുളികഴിഞ്ഞേഴിലക്കുറികൾ ചാർത്താൻ
കതിർമുഖകണ്ണാടിക്കൂടെടുത്തോ

പട്ടുണ്ടലങ്കാരച്ചെപ്പുമുണ്ട്
മുത്തുക്കണ്ണാടിയലുക്കുമുണ്ട്

അമ്പലത്താഴത്തെ പൂങ്കുളത്തിൽ
അരഞ്ഞാണപ്പാടോളം വെള്ളമുണ്ടോ
അരികത്തെ നീരാട്ടുപൂങ്കടവിൽ
ആണുങ്ങളാരോ കുളിക്കണൊണ്ടോ

പൊയ്കയിൽ മാറോളം വെള്ളമുണ്ട്
പുരുഷന്മാർ മുങ്ങിക്കുളിക്കണൊണ്ട്
ആ..ആ...ആ..ആ
(തങ്കപ്പവൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thankappavan Kinnam

Additional Info

അനുബന്ധവർത്തമാനം