തുളസിമാല മുല്ലമാല

തുളസിമാല മുല്ലമാല
തുളസിമാല മുല്ലമാല തെച്ചിമാല
തുളുമ്പിവരും ആരാമ പൂന്തിരമാല
താമരമൊട്ടുണ്ട് താരകപ്പൊട്ടുണ്ട്
താഴികക്കുടങ്ങളുണ്ട് - വസന്തത്തിൻ
താഴികക്കുടങ്ങളുണ്ട്

മഞ്ഞിന്റെ കുളിരണിയും കുറുമൊഴികൾ
കണികാണാൻ കണിക്കൊന്ന കതിർമണികൾ
കാമുകിക്കു നൽകുവാൻ പിച്ചിപ്പൂവ്
കല്യാണപ്പെണ്ണിനു പനിനീർപ്പൂവ്
ചെമ്പകം ജേമന്തി ചെമ്പരത്തീ
എന്തിനും ഏതിനും പൊന്നരളി
ആ..ആ..ആ..(തുളസിമാല..)

വിഷ്ണുവിന് ചാർത്തുവാൻ തുളസിമാല
ശിവലിംഗ പൂജക്കു കൂവളമാല
ഭഗവതിക്കു ചൂടുവാൻ ചെത്തിമാല
ഷണ്മുഖനു ശംഖുപുഷ്പം കോർത്ത മാല
ചെറുമുല്ല കുടമുല്ല ചെണ്ടുമല്ലി
കൊങ്ങിണി കിങ്ങിണി സ്വർണ്ണമല്ലി
ആ..ആ..ആ..(തുളസിമാല..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thulasimaala

Additional Info