അമ്മിണീ എന്റെ അമ്മിണീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

അമ്മിണീ എന്റെ അമ്മിണീ നിന്റെ

കൈകളിൽ തൊട്ടാലും കവിളിൽ തൊട്ടാലും

കറണ്ടടിക്കും പെണ്ണേ കറണ്ടടിക്കും (അമ്മിണീ..)

 

കണ്ണേ പൊന്നേ നിന്റെ

കണ്ണൊരു ചിമ്മിനി വിളക്ക്

പ്രേമം നിറച്ച  പൂവിളക്ക്   (അമ്മിണീ..)

 

 

ഒന്നു തൊടുവാൻ മോഹം കെട്ടിപ്പിടിക്കാൻ മോഹം

ഓമനേ ഈ കറണ്ടിത്തിരി ഓഫ് ചെയ്യാമോ

മഞ്ഞളിന്റെ കുളിരണിയും മാറിടത്തിൽ മുഖം ചേർക്കാൻ

മനസ്സിനുള്ളിലെ മാൻ കുട്ടിക്ക് മോഹം

വല്ലോം നടക്കുമെങ്കിൽ നടക്കട്ടേ

കുളിരുമെങ്കിൽ കുളിരട്ടെ  കുളിരട്ടെ  കുളിരട്ടെ (അമ്മിണീ..)

 

 

നിന്റെ മുൻപിൽ നിന്നാൽ നിന്റെ ശബ്ദം കെട്ടാൽ

ഓമനേ ഞാൻ രോമാഞ്ചത്തിൻ പൂമരമാകും

രാത്രിയിൽ നിൻ വീട്ടിന്റെ കതകുകൾ നീ അടക്കല്ലേ

ഞാനൊരതിഥിയായ് വന്നു നിൽക്കും

വല്ലോം നടക്കുമെങ്കിൽ നടക്കട്ടെ

കുളിരുമെങ്കിൽ കുളിരട്ടെ  കുളിരട്ടെ  കുളിരട്ടെ (അമ്മിണീ..)