അങ്ങനെയങ്ങനെയങ്ങനെ ഞാനൊരു

അങ്ങനെയങ്ങനെയങ്ങനെ ഞാനൊരു

ശൃംഗാര നായികയായി

തങ്ങളിൽ കെട്ടിപ്പിണയും ഞരമ്പുകൾ

സംഗീത സാന്ദ്രങ്ങളായി (അങ്ങനെ..)

 

 

പൂക്കളിൽ പൂക്കളുറങ്ങുന്ന രാത്രിയിൽ

ഭൂമി തൻ കല്യാണ വീട്ടിൽ

ഒന്നും മറയ്ക്കുവാനില്ലാതെ നിൽക്കുന്ന

വെണ്ണിലാപ്പെണ്ണെ  പറയൂ

നീ നിൻ കാമുകന്റെ വിരിമാറിൽ വീണപ്പോൾ

എന്തായിരുന്നൂ വികാരം

എന്തായിരുന്നൂ വികാരം (അങ്ങനെ..)

 

 

നാണം മുഖപടം മാറ്റുന്ന രാത്രിയിൽ

ഈ നല്ല ശയ്യാഗൃഹത്തിൽ (2)

എന്റെയെല്ലാടത്തുമിക്കിളി കൂട്ടുന്ന

ചന്ദനക്കാറ്റേ പറയൂ

നീ എന്നിൽ പ്രിയന്റെ സുഗന്ധം പകർന്നപ്പോൾ

എന്തായിരുന്നൂ വിചാരം

 എന്തായിരുന്നൂ വിചാരം  (അങ്ങനെ..)