നക്ഷത്രങ്ങളേ കാവൽ നിൽക്കൂ

നക്ഷത്രങ്ങളേ കാവൽ നിൽക്കൂ

ഈ ദുഃഖ സത്യങ്ങൾക്ക് സാക്ഷി നിൽക്കൂ

നക്ഷത്രങ്ങളേ കാവൽ നിൽക്കൂ (നക്ഷത്രങ്ങളേ..)

 

നിശ്ശൂന്യതയിൽ പ്രകാശ വർഷങ്ങൾ

നിശ്ശബ്ദമിഴഞ്ഞു പോമീ വഴിയിൽ

ഈ വഴിത്താരകളിൽ

മണ്ണിലെ മനുഷ്യന്റെ ആഗ്നേയ ദുഃഖങ്ങൾ

കണ്ടു കൺ ചിമ്മുന്നു നിങ്ങൾ

കണ്ണീരിൽ നീന്തുമീ സ്വർണ്ണമത്സ്യങ്ങളെ

കണ്ടു കൺ ചിമ്മുന്നു നിങ്ങൾ (നക്ഷത്രങ്ങളേ..)

 

ഏതോ സന്ധ്യ തൻ നിശ്വാസധാരയിൽ

കോരിത്തരിക്കുമീ താഴ്വരയിൽ

താഴ്വാരത്തണലുകളിൽ

വർണ്ണച്ചിറകുള്ള വന്ധ്യമാം മോഹങ്ങൾ

മൺ കൂടു തേടി വരുന്നൂ

ഒന്നിളവേൽക്കുവാൻ ഒന്നുറങ്ങാനൊരു

മൺ കൂടു തേടി വരുന്നൂ  (നക്ഷത്രങ്ങളേ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nakshathrangale Kaaval Nilkkoo

Additional Info

അനുബന്ധവർത്തമാനം