ഒരു കൈ ഇരു കൈ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഒരു കൈ ഇരു കൈ ഓരായിരം കൈ ഉയരട്ടെ

ഉഴുത കരങ്ങൾ ഉഴുത നിലങ്ങൾക്കുടമകളാകട്ടെ

നെറ്റി വിയർപ്പിനാൽ നെഞ്ചിലെ നീരാൽ

ഉപ്പു തളിച്ചൊരു മണ്ണിൽ

വിതച്ചതെല്ലാം വിളഞ്ഞതെല്ലാം

അധികാരത്തൊടു കൊയ്യാൻ ( ഒരു കൈ..)

 

ഉഴുതു മറിച്ചവരുഴക്കു മണ്ണിന്നുടമകളാകട്ടെ

കവഞ്ചിയേന്തിയ കൈകൾ നിയമ

ക്കവഞ്ചിയേന്തിയ കൈകൾ

തച്ചു തകർത്തൊരു തലമുറകൾ തൻ

രക്തമുണങ്ങിയ മണ്ണിൽ ( ഒരു കൈ..)