കള്ളിൻ കുടമൊരു പറുദീസ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കള്ളിൻ കുടമൊരു പറുദീസ അതിൽ

മുങ്ങിപ്പൊങ്ങി വരുന്നൊരാശ

കറികൾ വെളമ്പടീ മറിയാമ്മേ നിൻ

എരിവു വെളമ്പെടീ സാറാമ്മേ  (കള്ളിൻ..)

 

ഇന്നു നമുക്ക് ചിരീക്കാം ഈ

കാടിനു ലഹരി കൊടുക്കാം

നാളെ കിഴക്കു വെളുത്താല്

കൂപ്പുകൾ പിന്നെയും വെട്ടാം

അച്ചാമ്മേ ശോശാമ്മേ ഈ

ചാക്കോയൊണ്ടടീ കൂടെ (കള്ളിൻ..)

 

കുന്നും മലയുമറിഞ്ഞോട്ടേ

നമ്മുടെ ശക്തികൾ കണ്ടോട്ടേ

ആളൊണ്ടെങ്കിൽ വന്നോട്ടേ

നാടൻ ചുണകൾ കണ്ടോട്ടേ (കള്ളിൻ..)

 

ഇന്നു നമുക്ക് രസിക്കാം

പരമാനന്ദത്തിൽ ലയിക്കാം

വീണ്ടുമെതിർക്കാൻ വന്നാല്

നമ്മളുമൊരു  കൈ നോക്കും

തോമാച്ചാ കറിയാച്ചാ ഈ

ചാക്കോയൊണ്ടടാ കൂടെ (കള്ളിൻ..)