അനുരാഗം അനുരാഗം

അനുരാഗം അനുരാഗം

അനുരാഗം അനുരാഗം

അന്തർലീനമാം അനുഭൂതികൾ തൻ

ആശ്ലേഷ മധുരവികാരം (അനുരാഗം..)

 

 

ആദിയുഷസ്സായ് അഴകായ് വിരിയും

അത്ഭുത സൗന്ദര്യം

പ്രകൃതിയെ നിത്യ യുവതിയാക്കും

ഭൂമിയെ നിത്യ ഹരിതയാക്കും

അനുരക്ത ഹൃദയത്തിന്നംഗരാഗം(അനുരാഗം..)

 

 

സ്വരമഞ്ജുഷയിൽ സ്വപ്നമായ് നിറയും

സർഗ്ഗീയ സംഗീതം

പ്രകൃതിയെ നൃത്ത മനോഞ്ജയാക്കും

ഭൂമിയെ ഹർഷ വിലോലയാക്കും

അനുരക്ത മാനസ യുഗ്മഗാനം (അനുരാഗം..)