കുങ്കുമസന്ധ്യാക്ഷേത്രക്കുളങ്ങരെ

കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ

കുളിച്ച് തൊഴാൻ വന്ന വാർ മുകിലേ

ഇളം വെയിൽ കാഞ്ഞു കാഞ്ഞു നടക്കും നിനക്കിപ്പോൾ

ഇളമാനിനെ പോലെ ചെറുപ്പം (കുങ്കുമ...)

 

ചന്ദനക്കുളുർ കാറ്റത്തിളകും നിൻ

ചിറകുകൾക്കുത്സാഹ തിടുക്കം (2)

വിണ്ണിലെ മന്ദാകിനിയിലൂടൊഴുകും നിൻ

കണ്ണിലൊരിന്ദ്രചാപ തിളക്കം

കണ്ണിലൊരിന്ദ്രചാപ തിളക്കം (കുങ്കുമ...)

 

 

ആകാശം വേനലിൽ തിര നീക്കി

വർഷത്തിൻ തുകിലണിഞ്ഞണയുമ്പോൾ (2)

എത്ര മേലോജ്ജ്വലമെങ്കിലും നിൻ പ്രൗഡ്ഡി

സ്വപ്നം പോൽ മണ്ണിൽ വീണൂടഞ്ഞാലോ

സ്വപ്നം പോൽ മണ്ണിൽ വീണൂടഞ്ഞാലോ(കുങ്കുമ...)