ഭക്തജനപ്രിയേ

ഭക്തജനപ്രിയേ മുക്തിപ്രദായിനീ

നിൻ തിരുമുൻപിൽ കൈ കൂപ്പി നിൽക്കും

നെയ്ത്തിരി നാളങ്ങൾ ഞങ്ങൾ

നെയ്ത്തിരി നാളങ്ങൾ (ഭക്തജന..)

 

 

ഉദയകാന്തി ചൊരിയും നിൻ മുഖം

ഉള്ളിൽ തെളിയേണം എന്നും

ഉള്ളിൽ തെളിയേണം

നിൻ പ്രഭാമയ തേജസ്സെന്നും

ഉള്ളമുണർത്തേണം ഞങ്ങടെ

ഉള്ളമുണർത്തേണം

 

ഞങ്ങൾ നിൻ തിരു സന്നിധിയിങ്കൽ

തംബുരുവാകേണം മംഗളസംഗീതമാകേണം

ചന്ദനത്തിരിയിൽ നിന്നുണരും

നറു സൗരഭമാകേണം എന്നും

സൗരഭമാകേണം(ഭക്തജന..)