സ്നേഹദീപം കൊളുത്തിവെയ്ക്കാൻ

സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നു ശ്രീദേവി

വീണ്ടും വന്നൂ ശ്രീദേവീ

പോയ വസന്തം പുൽകിയുണർത്താൻ

വന്നൂ ശ്രീദേവീ വീണ്ടും വന്നൂ ശ്രീദേവീ (സ്നേഹ..)

 

 

വിണ്ണിലുയർന്നൊരു  പുണ്യതാരം

മണ്ണിൽ വന്നിറങ്ങീ താഴെ മണ്ണിൽ വന്നിറങ്ങീ

മന്ത്ര മംഗള ശംഖനാദം

മധുരമായ് മുഴങ്ങീ നീളേ  മധുരമായ് മുഴങ്ങീ (സ്നേഹദീപം..)

 

നിന്റെ വരവിൽ ഇവിടമാകെ

നിറഞ്ഞു മലർ നിരകൾ

മന്ദഹാസ മലർ നിരകൾ

നിന്റെ ചിരിയിൽ ഹൃദയമാകെ

നിറഞ്ഞൂ തേനമൃതം

ആകെ നിറഞ്ഞൂ തേനമൃതം   (സ്നേഹദീപം..)