മനസ്സൊരു മായാപ്രപഞ്ചം

ആ...ആ...ആ...ആ.................
മനസ്സൊരു മായാപ്രപഞ്ചം, അതിൽ
ആയിരമായിരം അവ്യക്ത ചിത്രങ്ങൾ
വരയ്ക്കുന്നു മായ്ക്കുന്നു കാലം (മനസ്സൊരു)

ജന്മാന്തരങ്ങളിലൂടെ പാടിമറന്ന മന്ത്രങ്ങൾ (2)
എന്നിലെ മോഹമായ് ദാഹമായി
ഒരിക്കലും തീരാത്ത സത്യമായി (2)
ഇവിടൊരു ദൈവമുണ്ടോ
ഇനിയൊരു ജന്മമുണ്ടോ (മനസ്സൊരു)

സഹ്യാദ്രിസാനുവിലൂടെ ഒഴുകി നടന്ന സൂക്തങ്ങൾ (2)
എന്നിലെ മൌനമായ് തേങ്ങലായി
ഒരിക്കലും മാറാത്ത ദുഃഖമായി (2)
ഇവിടെ മനുഷ്യരുണ്ടോ
ഇനിയൊരു ജന്മമുണ്ടോ (മനസ്സൊരു)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)

Additional Info