ആരോമലേ അമലേ

ആരോമലേ അമലേ

ആരാധികേ അഴകേ

അരോമലേ അമലേ

ആരാധികേ അഴകേ നിൻ

പ്രിയതമൻ പാടും പാട്ടിൽ കേൾക്കാം

പ്രണയിനിക്കൊരു സന്ദേശം

പ്രണയിനിക്കൊരു സന്ദേശം

 

മാലിനി നദിയുടെ കരയിൽ പണ്ടൊരു

പ്രേമനാടകം  നടന്നു

മുനിയുടെ ശാപം ഫലിച്ചൂ പാവം

ശകുന്തള തേങ്ങിക്കരഞ്ഞൂ  ലൊകം

ദുഷ്യന്തനെ വെറുതേ പഴിച്ചൂ (ആരോമലേ..)

 

 

പ്രദോഷ സന്ധ്യ തന്നൊടുക്കം നാളത്തെ

പ്രഭാത സന്ധ്യ തൻ തുടക്കം

യവനിക മൂടിയ ഹൃദയം തുറന്നാൽ

പവിഴവും മുത്തും മിന്നും സ്വർഗ്ഗീയ

സാഗരതീരങ്ങൾ തെളിയും (ആരോമലേ..)