ആദിയില്‍ മത്സ്യമായി

ആദിയില്‍ മത്സ്യമായി ദേവന്‍ ആവതരിച്ചൂ
വേദങ്ങള്‍ വീണ്ടെടുത്തൂ
ആഴിയില്‍ താണുപോയ മന്ധരപര്‍വ്വതത്തെ
ആമയായി ചെന്നുയര്‍ത്തി
വന്നു വരാഹമായി ആ ഹിരണ്യാക്ഷനെ കൊന്നു
വിശ്വത്തെ രക്ഷിച്ചു ദേവന്‍..
ഭക്തനാം പ്രഹ്ളാദനെ തുണചെയ്യുവാന്‍
ഉഗ്ര നരസിംഹമൂര്‍ത്തിയായീ ..

മൂവ്വുലകും മൂന്നടിയായി അളന്നൊരു
വാമനനായങ്ങവതരിച്ചു
വിശ്വം ജയിക്കും പരശു ധരിച്ചൊരു
ക്ഷത്രിയ വൈരിയാം രാമനായി..
മര്‍ത്ത്യജന്മത്തിന്‍റെ ദുഃഖങ്ങളാകവേ
മുത്തിക്കുടിച്ച വൈദേഹീ രമണനായി..
കന്നിനിലങ്ങള്‍ക്കു രോമാഞ്ചമേകിയ
പൊന്നിന്‍ കലപ്പയേന്തും ബലരാമനായി..

മയില്‍പ്പീലിമുടിചൂടി മണിമുരളികയൂതി
മധുരയില്‍ മുകില്‍വര്‍ണ്ണന്‍ ആവതരിച്ചൂ
തളയും വളയും കിലുങ്ങിയാടി 
തളിരടി താണ്ഢവ നൃത്തമാടി
കാളിന്ദിയാറ്റില്‍ വിഷംകലര്‍ത്തീടിന
കാളിയദര്‍പ്പം അടക്കിയാടി..
കണ്ണന്‍ കാളിയദര്‍പ്പം അടക്കിയാടീ..
കൊടിയൊരു പാമ്പിന്‍റെ പത്തിതാഴിത്തി
അതിന്മേല്‍ ആനന്ദനൃത്തമാടി
കാര്‍മുകില്‍ വര്‍ണ്ണന്‍ മുരളിയൂതി..
അതു കാണുവോര്‍ കാണുവോര്‍ കൈകള്‍കൂപ്പി
മിഴിക്കോണുകള്‍ ആയിരം പൂക്കള്‍ തൂകി

കേശപാശമണിയുന്ന പീലികളുലഞ്ഞു 
കുണ്ഢലമുലഞ്ഞു..
പൂമാല മുത്തുമണിമാല മാറില്‍.. 
അതിരമ്യമായിളകിയാടിയും..
മഞ്ഞചുറ്റി മണികാഞ്ചി ചാര്‍ത്തി.. 
കനകച്ചിലമ്പുകള്‍ ചിരിച്ചു..
നന്മഞ്ചുഹാസമൊടു രാസകേളിയതി-
ലുല്ലസിച്ചതു മഹോഭവാന്‍
ഉല്‍ക്കട ദുഃഖങ്ങള്‍ തേങ്ങും.. 
യുഗാന്ത്യത്തില്‍ കല്‍ക്കിയാവുന്നൂ ഭവാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aadiyil malsyamayi

Additional Info

Year: 
1972

അനുബന്ധവർത്തമാനം