മദനോത്സവ വേള

മദനോത്സവവേള മധുരാനന്ദവേള

വൃന്ദാവനമാം ഹൃദയത്തിലുണരും

രാധാമാധവവേള (മദനോത്സവ..)

 

വാസന്ത ചന്ദ്രിക ചിരിക്കുമ്പോൾ

വാത്സ്യായനൻ കഥ ഉണർത്തുമ്പോൾ

മനസ്സിൻ മാറിൽ ഒരായിരമാശകൾ

ഉണർന്നൂ ചിരിച്ചൂ  പുണരും (മദനോത്സവ..)

 

രാഗാർദ്രമാനസം തുടികുമ്പോൾ

കാമിനീ നീ മാറിൽ പടരുമ്പോൾ

മിഴിയിൽ സിരകളിലേറിടും മോഹങ്ങൾ

കൊതിച്ചു മദിച്ചു വളരും (മദനോത്സവ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
madanotsava vela

Additional Info

അനുബന്ധവർത്തമാനം