നാവാമുകുന്ദന്റെ

നാവാമുകുന്ദന്റെയമ്പലത്തിൽ

നവരാത്രി വന്നൊരു കാലത്ത്

നങ്ങേലിപ്പെണ്ണിന്നാരോ കൊടുത്തു

നിറമാല വനമാല മോഹമാല

നിത്യദാഹത്തിന്റെ മുത്തുമാല (നാവാ..)

 

നാളെല്ലാം ചെന്നപ്പോളതു നടന്നൂ

നങ്ങേലിപ്പെണ്ണിന്റെ  മുറ തെറ്റീ

നാട്ടിലെ മുത്തിമാർ ചോദിച്ചൂ പിന്നെ

നാടുവാഴിയും ചോദിച്ചൂ

നായകനാരെടീ നാടകത്തിൽ

ഓ...ഓ... (നാവാ..)

 

നങ്ങേലിയാരോടും ചൊല്ലിയില്ല

നായകനാ വഴി വന്നതില്ല

നാട്ടുകാർക്കെല്ലാം കലി കയറി പിന്നെ

നാടുവാഴിക്കും കലി കയറി

നങ്ങേലിയെപ്പിന്നെ കണ്ടില്ല

ഓ...ഓ... (നാവാ..)