പാർവ്വണേന്ദു നെറ്റിക്കുറി വരച്ചു

പാർവണേന്ദു നെറ്റിക്കുറി വരച്ചു
പാച്ചോറ്റിക്കവിളിൽ പൂമ്പൊടി നിറച്ചു
മാടിയൊതുക്കിയ നിൻ കൂന്തലിൽ രാത്രിയൊരു
മല്ലികപ്പൂ തിരുകി അലങ്കരിച്ചു..

കാറ്റലയിൽ കരിമ്പനകൾ കൈമാറിടും
കാമദാഹ ചുംബനത്തിൻ സീൽക്കാരങ്ങൾ
ഞാറ്റുവേല ഈറനാക്കുമുടൽകളിൽ
പൂ‍ത്തമോഹ സംഗമത്തിൽ സൽക്കാരങ്ങൾ
അരികിൽ വരൂ നീ അരികിൽ വരൂ എന്നെ
അനുരാഗവതിയായ് പുണരൂ..

(പാർവണേന്ദു)

പുഴക്കരയിൽ പൂമരുവിൻ ഇലകൊഴിഞ്ഞു
പുൽവരമ്പിൽ മഞ്ഞുതുള്ളി പെയ്തൊഴിഞ്ഞു
ഉള്ളിലുള്ള ലജ്ജയാകെ കൊഴിഞ്ഞു
യൌവനത്തിൻ സോമരസം നമ്മിൽ നിറഞ്ഞു
അരികിൽ വരൂ നീ അരികിൽ വരൂ എന്നിൽ
ആനന്ദലഹരിയായ് പടരൂ..

(പാർവണേന്ദു)

_____________________________________

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paarvvanendu nettikkuri varachu

Additional Info

അനുബന്ധവർത്തമാനം