ഈണമുറങ്ങിയ പാഴ്‌മുളം

ഈണമുറങ്ങിയ പാഴ്‌മുളം വേണുവില്‍
അറിയാതെ എന്‍ വിരല്‍ തൊടുമ്പോള്‍ (2)
മനസ്സില്‍ പാഴ്‌കനലാട്ടം..
താളം മറന്നൊരു നിഴലാട്ടം.. (2)
ഈണമുറങ്ങിയ പാഴ്‌മുളം വേണുവില്‍
അറിയാതെ എന്‍ വിരല്‍ തൊടുമ്പോള്‍

പോക്കുവെയില്‍ പാകിയൊരെന്‍‌ വഴിത്താരയില്‍..
ഉരുകിയണഞ്ഞൊരാ.. ഓര്‍മ്മച്ചെരാതുകള്‍.. (2)
പാതി കരിഞ്ഞൊരീ ജീവിത യാത്രയില്‍..
കനലേറ്റുവാടിയ.. നൊമ്പരപ്പാടുകള്‍.. (2)
കനലേറ്റുവാടിയ.. നൊമ്പരപ്പാടുകള്‍

ഈണമുറങ്ങിയ പാഴ്‌മുളം വേണുവില്‍
അറിയാതെ എന്‍ വിരല്‍ തൊടുമ്പോള്‍

പുലരികള്‍ പുലരാതെയങ്ങ് മറയുമ്പോള്‍
വെറുതെയുലാവുന്ന.. കൂരിരുള്‍ ജീവിതം.. (2)
പാവയായി പിന്നെയും പാഴ്‌നൂലിലാടുന്ന
കളിയാട്ടമാണീ.. അഴല്‍ ജീവിതം... (2)
കളിയാട്ടമാണീ.. അഴല്‍ ജീവിതം

ഈണമുറങ്ങിയ പാഴ്‌മുളം വേണുവില്‍
അറിയാതെ എന്‍ വിരല്‍ തൊടുമ്പോള്‍
മനസ്സില്‍ പാഴ്‌കനലാട്ടം..
താളം മറന്നൊരു നിഴലാട്ടം..
ഈണമുറങ്ങിയ പാഴ്‌മുളം വേണുവില്‍
അറിയാതെ എന്‍ വിരല്‍ തൊടുമ്പോള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
eenamurangiya pazhmulam

Additional Info