തിങ്കൾമുഖീ

തിങ്കൾമുഖീ തിങ്കൾമുഖീ

നിൻ പൂങ്കവിളിണയിൽ

കുങ്കുമമെങ്ങനെ പരന്നൂ സഖി നിൻ

ചുണ്ടുകളെങ്ങനെ ചുവന്നൂ (തിങ്കൾ..)

 

കാമദേവന്റെ ശരപാടവമോ

പ്രാനനാഥന്റെ നഖലാളനമോ

കർണ്ണകീ കർൺനകീ നിൻ കപോലതലത്തിൽ

സിന്ദൂരതൊടുകുറി  പൂത്തു ചാർത്തി,കൺകളിൽ

മന്ദാരമലർമൊട്ടു വിടർത്തീ

വിടർത്തീ വിടർത്തീ (തിങ്കൾ..)

 

ഓളം തല്ലും വികാരബന്ധമോ

ഓമലേ നിൻ മുഖാരവിന്ദമോ

മത്സഖീ മത്സഖീ എൻ

ജീവിതമൊരു നവ മദിരോത്സവമായ് മാറ്റി

മായാത്ത മദിരോത്സവമായ് മാറ്റി

മാറ്റി മാറ്റി  (തിങ്കൾ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info