മണിവിപഞ്ചികാമായിക തന്ത്രിയിൽ

മണിവിപഞ്ചികാമായികതന്ത്രിയിൽ

മയങ്ങുന്നു മറ്റൊരു രാഗം

വിരഹവേദന ഹേമന്തകാന്തിയിൽ

ചിരിക്കുന്നു മറ്റേതോ രൂപം

ഇടം കണ്ണു തുടിക്കുന്നു ഇളം തോൾ തുടിക്കുന്നു

മലർമാല കോർക്കുന്ന രൂപം

പുന്നാഗമരത്തിന്റെ പൂന്തണൽ വലയത്തിൽ

അന്നം പോൽ നടക്കുന്ന രൂപം

 

മണിവിപഞ്ചികാമായികതന്ത്രിയിൽ

മയങ്ങുന്നു മറ്റൊരു രാഗം

വിരഹവേദന ഹേമന്തകാന്തിയിൽ

ചിരിക്കുന്നു മറ്റേതോ രാഗം

കരിമ്പുകളാടുന്ന കാവേരി പുളിനത്തിൽ

കദംബസുഗന്ധം വീശും കാറ്റിൽ

മുരുകൻ വള്ളിയെ പുൽകുന്ന പോലെന്നെ

മുറുകെ പുണരുന്ന രൂപം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info