ചെന്തമിഴ്

ചെന്തമിഴ് കാട്ടിലെ മന്നരിൽ മന്നന്റെ

നന്ദനപൂവന സുന്ദരി ഞാൻ

മർമ്മം നോക്കി കാമുകഹൃദയത്തിൽ

മലർമ്പെയ്യുന്ന മാധവി ഞാൻ (ചെന്തമിഴ്...)

 

പുരളിമരച്ചെരുവിൽ പൂക്കാലമെത്തുമ്പോൾ

ഉറങ്ങാതെ കിടക്കും ഞാൻ പൂമെത്തയിൽ

തൈമാസപ്പുലരിയിൽ താമർ വിരിയുമ്പോൾ

വിരഹത്തിൻ ചൂടിൽ ദഹിക്കും ഞാൻ (ചെന്തമിഴ്...)

 

നൂപുരം കിലുങ്ങുമ്പോൾ ഒന്നല്ല രണ്ടല്ല

നൂറായിരം പൂക്കൾ വിരിയുമെന്നുള്ളിൽ

നുള്ളുവാനാളില്ല പ്രേമസുരഭീ മദം

കൊള്ളുവാനാളില്ല എവിടെൻ ദേവൻ (ചെന്തമിഴ്...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info