കാഞ്ഞിരോട്ടു കായലിലോ

കാഞ്ഞിരോട്ടു കായലിലോ

കൈതപ്പുഴക്കായലിലോ

കാറ്റുപായ നനഞ്ഞൊലിക്കും

കർക്കടപ്പേമാരി

 

വേമ്പനാട്ടു കായലിലോ

വേണാട്ടു കായലിലോ

വെളുക്കുമ്പം വേലിയേറ്റം

ഞാറ്റുവേലക്കാറ്റേ (കാഞ്ഞിരോട്ടു..)

 

കാറ്റൊതുങ്ങിയ ഭാവമല്ലോ

കോളൊതുങ്ങിയ ഭാവമല്ലോ (2)

കണ്ണുനീർ ചുഴികളെല്ലാം

ഉള്ളിലടങ്ങിപ്പോയ്

ഉള്ളിലടങ്ങിപ്പോയ് (കാഞ്ഞിരോട്ടു..)

 

കണ്ടാലിവൾ കന്നിപ്പെണ്ണ്

മിണ്ടാത്തൊരൂമപ്പെണ്ണ് (2)

ഉള്ളിന്റെ ഉള്ളിനകത്ത്

സങ്കട വൻ ചുഴികൾ

സങ്കട വൻ ചുഴികൾ (കാഞ്ഞിരോട്ടു..)