മനസ്സിന്റെ

മനസ്സിന്റെ ചിപ്പിയിലെ കണ്ണുനീർ മുത്തുകൾ

മണിമുത്തുകളായ് വിടർന്നൂ

കരളിൽ ഞാൻ മൂടി വെച്ച ചുടുനെടുവീർപ്പുകൾ

കമനീയരാഗമായുയർന്നു

 

 

ഇരുളിൽ വിരുന്നു വന്നു കിരണങ്ങൾ

മരുവിൽ വിടർന്നു നിന്നു മലരിനങ്ങൾ (2)

മധുരപ്രതീക്ഷ തൻ ക്ഷേത്രത്തിൽ നിന്നൊരു

മണിനാദം കേട്ടു മനമുണർന്നു

 

തമസ്സിൽ തപസ്സിരുന്നു മുകുളങ്ങൾ

ഉഷസ്സിൽ തെളിഞ്ഞു വന്ന സുസ്മിതങ്ങൾ (2)

ഇതുവഴി വീണ്ടും മധുമാസമണഞ്ഞൂ

ഹൃദയാഭിലാഷങ്ങൾ മലരണിഞ്ഞൂ  (മനസ്സിന്റെ..)