ആലം ഉടയോനെ

ആലം ഉടയോനെ നിന്റെ റഹ്‌മത്താൽ

ആരോമൽ മാരൻ വന്നൂ

പൂന്തേൻ മൊഴിക്കൊത്ത പുന്നാരൻ

മൊഞ്ചേറും മരതകമണിമാരൻ  (ആലം..)

 

പാൽ വർണ്ണ പുഞ്ചിരി തൂകും

പനിമതിയൊത്ത പൈങ്കിളിയാളേ

മണവാട്ടി മണി മുത്തു പൂമോളെ (2)

പട്ടു ചെന്താമരക്കവിളിൽ

മണിവീണ കമ്പികൾ ഖൽബിൽ

മംഗല്യ പന്തൽ വിളങ്ങീ പൂമോളേ പൂമോളേ

 

മൈലാഞ്ചിക്കരം വീശിയപ്പോൾ

മാരന്റെ നെഞ്ചമുരുകിയല്ലോ (2)

പത്തര പൊൻ മാറ്റഴകു കണ്ടു

പുത്തൻ പുളകങ്ങൾ ചാർത്തിയല്ലോ (ആലം...)

 

പൂ പതിച്ച വെള്ളിത്തട്ടം

കർണ്ണാഭരണം പൂങ്കൊരലങ്കാരം

കനകത്തരിവളകൾ കൈയ്യിൽ വിരലിൽ മോതിരം

കണ്ണഞ്ചും കാതില മിന്നി

ചൊടിയിൽ തേന്മഴ ചാറിയൊരുങ്ങീ

പൊന്നാഭരണത്തിൽ പെണ്ണു കുളിച്ചൊരുങ്ങീ കുളിച്ചൊരുങ്ങീ

 

 

താമരക്കൺ വെട്ടി നോക്കിയപ്പോൾ

താരമ്പൂ കൊണ്ട് പുളഞ്ഞുവല്ലോ

സന്തോഷവല്ലിയെ താലോലിക്കാൻ

സംഗീതമാരനൊരുങ്ങിയല്ലോ

അകമുറിയിൽ അലങ്കാരക്കട്ടിലിൽ

പൂവിരി നാണം പൂണ്ടു

അണിച്ചിത്ര മണിയറ പുളകം കൊണ്ടു

മാറിൽ തേൻ ചെപ്പുകൾ  തുള്ളും

മയിലാഞ്ചിപ്പെണ്ണമരും കട്ടിൽ

മദനമണിത്താളപ്പാട്ടിലുലയും കട്ടിൽ