കണ്ണാടി

കണ്ണാടിപ്പുഴയരികിൽ

കണ്ണോരം കണ്ണിണയിൽ

ചങ്ങാലിച്ചെറുകിളിയും

പൈങ്കിളിയുടെയിണയും താ തെയ്

കർപ്പൂരത്തിരിയുഴിയും

മിഴിമുനയിൽ മിഴിയുരസ്സും

കൽക്കണ്ടക്കനിയലിയും

ചൊടിയിൽ ചൊറ്റിയിഴയും

നിഴലുകൾ

പിടയുമ്പോൾ

ചിറകു ചിറകിൽ പൊതിയും അവർ

മനസ്സു മറന്നു മയങ്ങും ആഹാ

ലലലാ.. (കണ്ണാടി..)

 

കസ്തൂരിക്കുളിർ മഴയിൽ

തനു നനയും മനമലിയും

സിന്ദൂരക്കതിരുതിരും

കവിളിൽ കവിതകളൊഴുകും

നിശകളിൽ

തിരകളിൽ

ചിരിയും ചിരിയും പുണരും

കുളിരലകളവരിലെഴുതും ആഹാ

ലലല  ..ലലല....ലലലാ...... (കണ്ണാടി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

Additional Info