അളകാപുരിയിൽ

അളകാപുരിയിൽ അഴകിൻ നഗരിയിൽ
അണിമുകിലേ നീ പോയി വരൂ (അളകാപുരിയിൽ..)
 
 
കളമൊഴിയിരിക്കും
കിളിവാതിലിൻ ചാരേ
ഒളി തൂകി കുളിർ തൂകി ചെന്നു നീയെൻ കഥ
ഒന്നൊഴിയാതെ പറഞ്ഞു തരൂ (അളകാപുരിയിൽ..)
 
വിരഹിണിയാമവൾ വിധുരമാമോർമ്മകൾ
വിഹരിക്കുകയാവാം
മടിയിലിരിക്കും മണിവീണ മീട്ടാൻ
മറന്നിരിക്കുകയാവാം (അളകാപുരിയിൽ..)
വിഗതവിഭൂഷണയായി
വിശ്ലഥ വേണിയായ്
വിലപികുകയാവാം
ഉഴുതിടും മണ്ണിൽ പുതു മഴത്തുള്ളികളാൽ
പുളകം ചാർത്തി വരൂ (അളകാപുരിയിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alakapuriyil

Additional Info