നിഴലേ നിഴലേ എവിടെ

നിഴലേ നിഴലേ എവിടെ നീയെവിടെ
നിഴലേ നിഴലേ അകലേ നീയകലേ
ഇരുളിൻ മറയിൽ അരികേ നീ ഉണ്ടോ
ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ
ഉം ..ഉം ..

പകലിലോ നിലാവിൻ മടിയിലോ
തെളിയുമോ അതോ കഥ തുടരുമോ (2)
ഓർക്കാതെ കൂട്ടാവും എൻ നോവുകൾ
തീണ്ടാത്ത തീരങ്ങൾ തേടിയോ നീ
ഞാൻ കയ്യേൽക്കും ശാപങ്ങൾ
നീ പോകും തീരത്തും നിഴലായുണ്ടോ കൂടെ
നിഴലേ നിഴലേ എവിടെ നീയെവിടെ

മിഴികളിൽ തെളിഞ്ഞതു മുഴുവനും
ശരികളോ മെനഞ്ഞൊരു കഥകളോ (2)
കാണാത്ത വേരെന്നിൽ നീ തേടവേ
നേരിന്റെ ദൃശ്യങ്ങൾ കണ്ടുവോ നീ
ഞാൻ ഞാനല്ലാതായെന്നോ
നിൻ ചാരെ നിന്നാലും അറിയാതെ പോയെന്നോ

നിഴലേ നിഴലേ അകലേ നീയകലേ
ഇരുളിൻ മറയിൽ അരികേ നീ ഉണ്ടോ
ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nizhale nizhale