രാക്കിളീ നീയൊന്നു പാടൂ

രാക്കിളീ നീയൊന്ന് പാടൂ

രാഗേന്ദു ചിരിതൂകും ഈ രാത്രിയിൽ..

രഗമാലിനീ തീർത്ഥത്തിൽ നീരാടും

രാജഹംസമേ നീയും പാടൂ..

ആൺകിളീ നീയൊന്നു പാടൂ

താരാട്ടിൻ ഈണങ്ങൾ മധുരമായ്..

ദേവദാരുവിൻ ചില്ലയിൽ പാർത്തിടും

അണ്ണാറക്കണ്ണാ നീ ഏറ്റുപാടൂ..

ആരിരാരോ..ഓ ..ഓ..ആരിരം രാരിരോ..

 

ആയിരം അഭിലാഷസൂനങ്ങൾ

വിടരാതിരുന്നിടുമ്പോൾ..

ആ മുഖം ഇല്ലാത്ത കഥയൊന്ന്

ആത്മാവിലെഴുതിടുമ്പോൾ..

ആരവമില്ലാതെ ഞാനെന്റെ ദുഖത്തിൻ

വാത്മീകം തേടിടുമ്പോൾ..

ആരോഹണങ്ങളിൽ അവരോഹണങ്ങളിൽ

കിളിയേ നീ ഒന്ന് പാടൂ...

കണ്മണിക്കുഞ്ഞിന്നായ് ഒന്നു പാടൂ

രാക്കിളീ നീ ഒന്നു പാടൂ..

രാഗേന്ദു ചിരിതൂകും ഈ രാത്രിയിൽ..

രഗമാലിനീ തീർത്ഥത്തിൽ നീരാടും

രാജഹംസമേ നീയും പാടൂ..

ആരിരാരോ..ഓ ..ഓ..ആരിരം രാരിരോ..

 

കാമിതം വർണങ്ങളില്ലാതെ

തമസ്സിലലിഞ്ഞിടുമ്പോൾ..

കടമകൾ നാഗങ്ങളായെന്റെ

ചിന്തയിൽ ഇഴഞ്ഞിടുമ്പോൾ..

കാണികൾ കാണാതെ ഈ വേദിയിൽ ഞാൻ

മൂകമായ് തേങ്ങിടുമ്പോൾ..

താളം പിഴയ്ക്കാതെ ഈണം മാറാതെ

കിളിയേ നീ ഒന്നു പാടൂ..

ഓമനക്കുഞ്ഞിന്നായ് ഒന്നു പാടൂ..(രാക്കിളീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raakkilee Neeyonnu Paadoo

Additional Info

Year: 
2002

അനുബന്ധവർത്തമാനം