കുന്നത്തെ കൊന്നമരങ്ങൾ

കുന്നത്തെ കൊന്നമരങ്ങൾ പൂത്തു നിന്നു

കുഞ്ഞുങ്ങൾ പൂവിറുത്തു ചിരിച്ചു വന്നു..(2)

ഇന്നല്ലോ ഇന്നല്ലോ സന്തോഷങ്ങൾ

തന്നല്ലോ തന്നല്ലോ കൈനീട്ടങ്ങൾ..

പണ്ടത്തെ സൗഭാഗ്യം മടങ്ങിവന്നു

ചുണ്ടത്ത് പുഞ്ചിരി നിറഞ്ഞു നിന്നു..

വന്നല്ലോ വന്നല്ലോ സമ്പ്രീതികൾ...

എന്തെല്ലാം എന്തെല്ലാം അഭിലാഷങ്ങൾ

ആഹ്ലാദം അലതല്ലും ഈ വേള

ആനന്ദം പൊങ്ങുന്ന രാഗലീല..

 

സ്വരങ്ങളേഴും വിഷുപ്പക്ഷി പാടി

അനുസ്വരങ്ങൾ അതിരസമായ്..

വർണമയൂരം നടനങ്ങളാടി

പീലികൾ നീർത്തീ ഏഴഴകായ്..

നമ്മുടെ വീട്ടിൽ നന്ദനത്തേരിൽ

വസന്തം വീണ്ടും വിരുന്നുവന്നൂ..

ആശാശലഭങ്ങൾ ചിറകുകൾ നീർത്തി

ഈ മധുവാടിയിൽ നിറഞ്ഞുപാറി..

പുതിയൊരു പുലരിയിൽ നിറങ്ങൾ ചാർത്തി

ഇതുവഴി വായോ മേടക്കാറ്റേ...

ഒരുവരി പാടൂ ശ്രുതിലയമായ്

ഇതുവഴി വായോ കോകിലമേ..

നീയും പാടൂ മൃദുമൊഴിയായ്..

ആ..ആ...ആ...

പണ്ടത്തെ സൗഭാഗ്യം മടങ്ങിവന്നു

ചുണ്ടത്ത് പുഞ്ചിരി നിറഞ്ഞു നിന്നു..

വന്നല്ലോ വന്നല്ലോ സമ്പ്രീതികൾ...

എന്തെല്ലാം എന്തെല്ലാം അഭിലാഷങ്ങൾ

ആഹ്ലാദം അലതല്ലും ഈ വേള

ആനന്ദം പൊങ്ങുന്ന രാഗലീല..

 

വിത്തും കൈക്കോട്ടും

കള്ളൻ ചക്കയിട്ടൂ..

കണ്ടാൽ മിണ്ടണ്ടാ..

കൊണ്ടോയ് തിന്നോട്ടേ..(2)

 

മനസ്സിൽ മോഹങ്ങൾ അരുവികളായ്

ഒഴുകിടുന്നു കളരവമായ്..

തമസ്സിൽ കതിരോൻ ഉണരുകയായി

മധുരപ്രതീക്ഷകൾ കിരണങ്ങളായ്..

ഇനിയുമെന്നും ഈ മഹിയാകെ

ഋതുക്കൾ പൂമഴ പെയ്യുകയായീ..

പരിമളം മാരുതൻ ചൊരിയുകയായി

അതെന്നും മനസ്സിൽ നിറയുകയായി

ഒരു നവയുഗമായ് തെളിയുകയായി..

സുഖമയമേകും തെക്കൻ കാറ്റേ

പല്ലവി പാടൂ മധുരിതമായ്..

അതിരുകളിലാ ഈ സ്നേഹത്തിന്നായ്

ശീർഷകമേകൂ സമുചിതമായ്..

ആ...ആ...ആ

(കുന്നത്തെ..)